ഇന്ത്യൻ രണ്ടില്‍ പാണ്ഡ്യനായെത്തിയ സൂര്യ, വീഡിയോ പുറത്തുവിട്ടു
കമല്‍ഹാസൻ നായകനായി വേഷമിട്ട് പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് ഇന്ത്യൻ 2. എസ് ജെ സൂര്യയും ഷങ്കറിന്റെ സംവിധാനത്തില്‍ ഇന്ത്യൻ രണ്ടിലുണ്ട്. എസ് വി എസ് പാണ്ഡ്യനായിട്ടാണ് ചിത്രത്തില്‍ എസ് ജെ സൂര്യ വേഷമിട്ടത്. ഇന്ത്യൻ രണ്ടിലെ സൂര്യയുടെ ബിടിഎസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
ഇന്ത്യൻ ത്രീയുടെ ഒരു ട്രെയിലറും ചിത്രത്തില്‍ ചേര്‍ത്തിരുന്നു. എല്ലാം ശരിയായാല്‍ ആറ് മാസത്തിനുള്ളില്‍ തന്നെ ഇന്ത്യൻ ത്രീയും പ്രദര്‍ശനത്തിന് എത്തുമെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. മൂന്നിന്റെ വിഎഫ്എക്സ് പൂര്‍ത്തിയായാല്‍ അങ്ങനെ ചിത്രത്തിന്റെ റിലീസ് സാധ്യമാകും എന്നും വ്യക്തമാക്കിയിരിക്കുകയായിരുന്നു സംവിധായകൻ ഷങ്കര്‍. മോശമല്ലാത്ത അഭിപ്രായമാണ് ഇന്ത്യൻ 2 സിനിമയ്‍ക്ക് ലഭിക്കുന്നത്.
Peek in! @iam_SJSuryah as SVS PANDIAN delves deep into the making of #Indian2 🇮🇳✨ Explore the dedication behind this epic sequel. 🔥 @IndianTheMovie 🇮🇳 Ulaganayagan @ikamalhaasan @shankarshanmugh #Siddharth @actorsimha @anirudhofficial @dop_ravivarman @sreekar_prasad… pic.twitter.com/wVqdZKmwnX
— Lyca Productions (@LycaProductions) July 12, 2024
വൻ തുകയ്‍ക്കാണ് തെലുങ്ക് പതിപ്പിന്റെ തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിക്കുന്നത്. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.
കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഷങ്കറിന്റെ ‘ഇന്ത്യൻ’ എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു ഇന്ത്യന്. ‘ഇന്ത്യനിലൂടെ’ തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.
Read More: അവതാരകയും നടിയും ബിഗ് ബോസ് താരവുമായ അപര്‍ണ അന്തരിച്ചു