ആലപ്പുഴ: മാന്നാറില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാന്നാര്‍ കുട്ടമ്പേരൂര്‍ മാടമ്പില്‍ കൊച്ചുവീട്ടില്‍ കിഴക്കേതില്‍ (രാജ് ഭവന്‍) രാജേഷ് കുമാറിന്റെ മകന്‍ പൃഥ്വിരാജാ(22)ണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 7.30ന് ചെന്നിത്തല വാഴക്കൂട്ടം കടവിലുടെ സുഹൃത്തിനൊപ്പം യാത്ര ചെയ്യവെയാണ് അപകടം.
നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ മാവേലിക്കര ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ബൈക്ക് ഓടിച്ചിരുന്ന കുരട്ടിക്കാട് കൊച്ചു കടമ്പാട്ടുവിളയില്‍ അജിത്തിന്റെ മകന്‍ പ്രജിത് പരിക്കുകളോടെ ചികിത്സയിലാണ്. 
അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ പൃഥ്വിരാജിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി മരിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു. മാതാവ്: രാജി രാജേഷ്, സഹോദരന്‍: രാംരാജ്.

By admin

Leave a Reply

Your email address will not be published. Required fields are marked *