തൃശൂര്‍: കഞ്ചാവ് മിഠായിയുമായി യു.പി. സ്വദേശി പിടിയില്‍. രാജു സോന്‍ങ്കര്‍ എന്നയാളാണ് ഒല്ലൂര്‍ പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും അര കിലോ കഞ്ചാവ് മിഠായി പിടികൂടി. പോലീസ് പിടികൂടാതിരിക്കാന്‍ വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞാണ് കഞ്ചാവ് മിഠായി വില്‍പ്പന നടത്തിയിരുന്നത്. വിദ്യാര്‍ഥികളെയും മുതിര്‍ന്നവരെയും ലഷ്യമിട്ടാണ് ഇയാളുടെ ലഹരി വില്‍പ്പന.
ഇതര സംസ്ഥാനങ്ങളില്‍നിന്നും വന്‍തോതില്‍ കഞ്ചാവ് മിഠായികളെത്തിച്ചാണ് പ്രതി വില്‍പ്പന നടത്തുന്നത്. കമ്മിഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്.
സംസ്ഥാനമൊട്ടാകെ ഇത്തരം ലഹരി മിഠായികളെത്തിക്കുന്നുണ്ടെന്നാണ് വിവരം. ട്രെയിന്‍ മാര്‍ഗം മറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ക്കൊപ്പമാണ് ഇവയെത്തിയത്. ഇത്തരം മിഠായികള്‍ സ്‌കൂളുകള്‍ക്കരികിലുള്ള പെട്ടിക്കടകളും മറ്റും വഴിയാണ് വില്‍പ്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.