കണ്ണൂർ: പോലീസ് അസോസിയേഷൻ നേതാവിന് ഓൺലൈൻ മീറ്റിങ്ങിനിടെ തെറിവിളി.
കേരള പോലീസ് അസോസിയേഷൻ സംഘടനയുടെ ഓൺ ലൈൻ മീറ്റിങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് സംസാരിക്കുന്ന സമയത്ത് കണ്ണൂർ സിറ്റി സൈബർ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ രണ്ട് പേർ അസോസിയേഷൻ നേതാവിനെ ചീത്തവിളിക്കുന്ന വീഡിയോയാണ്  പോലീസിൻ്റെ തന്നെ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിൽ വൈറലായത്.
ഉന്നത പോലീസ്  ഓഫീസർമാരെ പോലെ  നേതാവ് നിർദ്ദേശം നൽകുന്നതും, എസ് ഐ മാരെ  പ്രകോപിതരാവുന്നതും ഓഡിയോ മ്യൂട്ടാക്കുന്നതും ഒടുവിൽ അവരെ റിമൂവ് ചെയ്യാൻ നിർദ്ദേശിക്കുന്നതും വീഡിയോവിൽ ഉണ്ട്. ഇവർ മദ്യപിച്ച് തെറിവിളിച്ചതായാണ് നേതാവിൻ്റെ ആരോപണം.
നേതാവിൻ്റെ പരാതിയെ തുടർന്ന്  പരിശോധനക്കെത്തിയപ്പോൾ നേരത്തെ തെറിവിളിച്ച   എസ് ഐ മാർ  ഓടിരക്ഷപ്പെട്ടതായാണ് വിവരം.

By admin

Leave a Reply

Your email address will not be published. Required fields are marked *