ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് വേണ്ടി ബണ്ടി ചോര്‍ ആലപ്പുഴയില്‍ എത്തിയതായി വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാലത് ബണ്ടിച്ചോര്‍ അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥനാണെന്ന് പോലീസ് കണ്ടെത്തി.
നീര്‍ക്കുന്നത്തെ ബാറില്‍ നിന്നായിരുന്നു ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള ദൃശ്യം കഴിഞ്ഞ ദിവസം ലഭിച്ചത്. അമ്പലപ്പുഴ നീര്‍ക്കുന്നത്തെ ബാറില്‍ ബണ്ടിച്ചോറിനോട് രൂപ സാദൃശ്യമുള്ളൊരാളെ കാണുകയായിരുന്നു. സംശയം തോന്നിയയാള്‍ അമ്പലപ്പുഴ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പരിശോധന നടത്തിയ പോലീസ് പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
ബണ്ടിച്ചോര്‍ അവസാനമായി കോയമ്പത്തൂര്‍ ജയിലിലായിരുന്നു എന്നാണ് ലഭിച്ച വിവരം. ഇയാള്‍ ജയില്‍ മോചിതനായോയെന്നും പോലീസ് പരിശോധിച്ചു.