അനധികൃത ലൈറ്റുള്ള വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കണം, വാഹന രൂപമാറ്റത്തില്‍ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി
എറണാകുളം: വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ കടുത്ത നിര്‍ദേശങ്ങളുമായി ഹൈക്കോടതി.ഇത്തരം കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കണം.അനധികൃതമായ ലൈററുകള്‍ ഉള്ള വണ്ടികളുടെ പെർമിറ്റ് റദ്ദാക്കണം. ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരും നിയമവിരുദ്ധമായി ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നുണ്ട്. ഒരു ഐജി സ്വന്തം വീട്ടിലേക്ക് പോയത് ബീക്കൺ ലൈറ്റിട്ടാണ്, അടിയന്തര സാഹചര്യങ്ങൾക്കുവേണ്ടിയാണ് ബീക്കൺ ലൈറ്റ് പ്രവർത്തിപ്പിക്കാൻ നിയമത്തിലുളളതെന്നും ഹൈക്കോടതി
നിരീക്ഷിച്ചു.
സപ്ലൈക്കോയിൽ വരെ ചുവന്ന ബോർഡും ബീക്കൺ ലൈറ്റും ഉളള വാഹനങ്ങൾ ഉണ്ട്. ഫ്ളാഷ് ലൈറ്റ് എമർജെൻസി വണ്ടികൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇല്യൂമിനേറ്റഡ് ബോര്‍ഡ് വയ്ക്കുന്നതും തെറ്റാണ് .ജില്ല കളക്ടർമാർ ,മേയര്‍മാമാർ എല്ലാം ഇത്തരം ലൈറ്റുകള്‍ ഉപയോഗിക്കുന്നു.ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നാളെ സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കി.കോടതി സ്വമേധയാ എടുത്ത കേസുകളുടെ കൂടെ നാളെ 2 മണിക്ക് ഇത് പരിഗണിക്കും