ഗംഭീര്‍ കോച്ചായതിന് പിന്നാലെ ദ്രാവിഡിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി രോഹിത്തിന്‍റെ ഭാര്യ റിതിക
മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്ദേ. ഇന്നലെ രോഹിത് ദ്രാവിഡിനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇത് പങ്കുവെച്ചുകൊണ്ടാണ് റിതിക ദ്രാവിഡിനെക്കുറിച്ച് എഴുതിയത്.
ദ്രാവിഡ് തന്‍റെ വര്‍ക്ക് വൈഫ് ആണെന്ന് റിതിക പലപ്പോഴും പറയാറുണ്ടെന്ന് രോഹിത് പോസ്റ്റില്‍ പറഞ്ഞിരുന്നു. ദ്രാവിഡിന് രോഹിത്തിന്‍റെ കുടുംബവുമായുള്ള അടുത്ത സ്നേഹബന്ധം വിവരിച്ച റിതിക ദ്രാവിഡിനെ ഏറ്റവും അധികം മിസ് ചെയ്യാന്‍ പോകുന്നത് തങ്ങളുടെ മകള്‍ സമൈറയായിരിക്കുമെന്ന് വ്യക്തമാക്കി. ഒരുപാട് കാര്യങ്ങള്‍ പറയണമെന്നുണ്ട്. കാരണം, നിങ്ങള്‍ ഞങ്ങളുടെ കുടുംബത്തിനാകെ പ്രിയപ്പെട്ടയാളാണ്. അതുകൊണ്ടുതന്നെ താങ്കളുടെ അസാന്നിധ്യം ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യും. പ്രത്യേകിച്ച് സാമിയായിരിക്കും അത് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുകയെന്നുും റിതിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സിംബാബ്‌വെക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് ടോസ്, ടീമില്‍ 4 മാറ്റങ്ങൾ; സഞ്ജു പ്ലേയിംഗ് ഇലവനില്‍
2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്താശേഷം വിരാട് കോലി ടി20 നായക സ്ഥാനം ഒഴിയുകയും പരിശീലക സ്ഥാനത്ത് രവി ശാസ്ത്രിയുടെ കാലാവധി കവിയുകയും ചെയ്തതോടെയാണ് ദ്രാവിഡ് പരിശീലകനായും രോഹിത് ക്യാപ്റ്റനായും നിയമിതനായത്. ആദ്യം വൈറ്റ് ബോള്‍ ക്യാപ്റ്റനായ രോഹിത് പിന്നീട് 2022ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ടെസ്റ്റ് ടീമിന്‍റെയും ചുമതല ഏറ്റെടുത്തു.
Instagram story of Ritika Sajdeh for Rahul Dravid 👌 pic.twitter.com/GcG6RDsHmp
— Johns. (@CricCrazyJohns) July 9, 2024
ഇന്നലെ എഴുതിയ കുറിപ്പില്‍ ദ്രാവിഡുമായുള്ള ആത്മബന്ധത്തെക്കുറിച്ച് രോഹിത് വിശദീകരിച്ചിരുന്നു. ചെറുപ്പം മുതല്‍ ഞാന്‍ ആരാധിക്കുന്ന താരമാണ് താങ്കള്‍. താങ്കള്‍ക്കൊപ്പം കളിക്കാനും താങ്കളുടെ ശിക്ഷണത്തില്‍ കളിച്ച് ലോകകപ്പ് നേടാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരു ലോകകപ്പ് ട്രോഫിയുടെ കുറവായിരിക്കാം ഒരുപക്ഷെ താങ്കളെ അപൂര്‍ണനാക്കിയിരുന്നത്. ആ കുറവ് നമ്മള്‍ ഒരുമിച്ച് പരിഹരിച്ചിരിക്കുന്നു. താങ്കള്‍ എന്‍റെ വര്‍ക്ക് വൈഫ് ആണെന്നാണ് എന്‍റെ ഭാര്യ റിതിക പറയാറുള്ളത്. അങ്ങനെ പറയുന്നതിലും താങ്കളെ എന്‍റെ കോച്ചായും സുഹൃത്തായും ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു-എന്നായിരുന്നു രോഹിത് ഇന്നലെ കുറിച്ചത്. ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റതിന് പിന്നാലെ പരിശീലക സ്ഥാനം ഒഴിയാന്‍ തീരുമാനിച്ച ദ്രാവിഡ് രോഹിത്തിന്‍റെ നിര്‍ബന്ധത്തിലാണ് ടി20 ലോകകപ്പ് വരെ പരിശീലകനായി തുടര്‍ന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.