കുവൈറ്റ്: കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് പതിനാറിലെ സജീവംഗവും കെഒസി ഡ്രാഫ്റ്റ്‌സ്മാനും കൊല്ലം അഞ്ചൽ സ്വദേശിയുമായ സുഗതൻ രാഘവന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.
യുണൈറ്റഡ് സ്കൂളിൽ വച്ച് പ്രസിഡന്റ് ഷഹീദ് ലബ്ബ യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ഷഹീദ് ലബ്ബ ഫോക്കസിന്റെ ഉപഹാരം കൈമാറി.
ജനറൽ സെക്രട്ടറി ജേക്കബ് ജോൺ, ട്രഷറർ ഷാജു എം ജോസ്, വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ്, ജോയിന്റ് സെക്രട്ടറി എബ്രഹാം ജോർജ്, ഫോക്കസ് അംഗങ്ങൾ എന്നിവർ ആശംസകളർപ്പിച്ചു.
സുഗതൻ രാഘവൻ മറുപടി പ്രസംഗം നടത്തി. ഫോക്കസ് സെക്രട്ടറി ജേക്കബ് ജോൺ നന്ദി പറഞ്ഞു.