ന്യുയോര്‍ക്ക്: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തെലങ്കാന സ്വദേശിയായ സായ് സൂര്യ അവിനാഷ് ഗഡ്ഡെ (25) ആണ് മരിച്ചത്. അൽബേയിലെ ബാർബർവില്ലെ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. ട്രൈൻ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ്.ജൂലൈ ഏഴിനാണ് അപകടമുണ്ടായത്. മറ്റൊരു സുഹൃത്തിനൊപ്പം നീന്തുന്നതിനിടെയാണ് സംഭവം. അപകടത്തില്‍പെട്ട സുഹൃത്തിനെ അവിടെയുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെടുത്തി. സംഭവത്തില്‍ ഇന്ത്യന്‍ എംബസി അനുശോചിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും എംബസി അറിയിച്ചു.