കൊച്ചി: മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. പുളിന്താനം സ്വദേശി ലിസി സ്റ്റീഫനാണു മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഭര്‍ത്താവ് സ്റ്റീഫന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം.