തിരുവനന്തപുരം: കേരളത്തിലെ സർക്കാർ സർവീസിൽ ഏതു ജാതി വിഭാഗത്തിൽ പെട്ടവരാണ് ഏറ്റവും കൂടുതൽ ? പിന്നാക്ക വിഭാഗങ്ങൾക്കായുള്ള കമ്മിഷൻ്റെ കണക്കു പ്രകാരം ഈഴവരും നായരുമാണ് ഏറ്റവും കൂടുതൽ.
ഏറ്റവും പിന്നിൽ പുലയ വിഭാഗത്തിൽ പെട്ടവർ. നിയമസഭയിൽ ചോദ്യത്തിനു മറുപടി നൽകാനാണ് കമ്മീഷനെക്കൊണ്ട് കണക്ക് ശേഖരിപ്പിച്ചത്. സർക്കാർ, അർധ സർക്കാർ, പൊതുമേഖല എന്നിവിടങ്ങളിലെ ജീവനക്കാരുടെ കണക്കാണ് ശേഖരിച്ചത്.
കമ്മിഷൻ്റെ കണ്ടെത്തൽ ഇങ്ങനെ: സർവീസിലുള്ള ഈഴവർ -1,150795.നായർ- 1,08012. മുസ്ലിംകൾ – 73713 മുന്നാക്ക വിഭാഗങ്ങളിൽ പെട്ട ക്രിസ്ത്യാനികൾ – 22542. ലാറ്റിൻ ക്രിസ്ത്യാനികൾ – 22542. പുലയർ – 19627.
എന്നാല്‍ കമ്മിഷൻ്റെ കണ്ടെത്തലുകളെ തള്ളിക്കളയുകയാണ് ഈഴവ, നായർ വിഭാഗത്തിൽപെട്ട നേതാക്കൾ. കമ്മിഷൻ റിപ്പോർട്ട് വിശ്വസിക്കാൻ കൊള്ളാത്തതാണെന്ന് ഇവർ പറയുന്നു. എന്നാൽ വിവിധ സർക്കാർ വകുപ്പുകളുടെ നോഡൽ ഓഫീസർമാർ നൽകിയ കണക്കു പ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് കമ്മിഷൻ്റെ നിലപാട്.