വിജയ് ചിത്രത്തില്‍ തിളങ്ങിയ മലയാളി നടി ഇനി രജനികാന്ത് ലോകേഷ് ചിത്രം കൂലിയില്‍
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു.
ഹൈദരാബാദ്: രജനികാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്ന കൂലിയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഹൈദരാബാദിലാണ് ചിത്രത്തിന്‍റെ ആദ്യഘട്ട ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. രജനികാന്തിനൊപ്പം 38 കൊല്ലത്തിന് ശേഷം സത്യരാജ് വില്ലനായി എത്തുന്ന ചിത്രം ഇപ്പോള്‍ തന്നെ മികച്ച രീതിയിലുള്ള പ്രീ ഹൈപ്പ് നേടുന്നുണ്ട്.
സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനികാന്ത് അഭിനയിച്ച 2023 ലെ വന്‍ ഹിറ്റായ ജയിലര്‍ നിര്‍മ്മിച്ചതും സണ്‍പിക്ചേര്‍സാണ്. ലോകേഷ് കനകരാജ് അവസാനമായി സംവിധാനം ചെയ്തത് വിജയ് പ്രധാന വേഷത്തില്‍ എത്തിയ ലിയോയാണ്. ലിയോ ലോകേഷിന്‍റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായിരുന്നു ലിയോ എന്നാല്‍ കൂലി അത്തരത്തില്‍ ഒരു ചിത്രം ആയിരിക്കില്ലെന്ന് ലോകേഷ് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതില്‍ ഇളയരാജയുടെ ഗാനം ഉപയോഗിച്ചതിന് ചിത്രം നിയമപ്രശ്നവും നേരിടുന്നുണ്ട്.
എന്നാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ ഫുള്‍ ഓണ്‍ ആയെന്നാണ് റിപ്പോര്‍ട്ടുകള്‍. വേട്ടയ്യന്‍ സിനിമ പൂര്‍ത്തിയാക്കിയ രജനികാന്ത് ഹിമാലയന്‍ യാത്രയ്ക്ക് ശേഷം ചിത്രത്തില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. പ്രധാന ഫീമെയില്‍ ലീഡായി ശ്രുതി ഹാസന്‍ ചിത്രത്തില്‍ എത്തുന്നുവെന്നാണ് വിവരം.
അതേ സമയം ഒരു മലയാളി നടിയും ചിത്രത്തില്‍ എത്തുന്നുണ്ട്. റെബ മോണിക്ക ജോണാണ് കൂലിയില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലാണ് റെബ എന്നാണ് റിപ്പോര്‍ട്ടുകള്‍. നടി അടുത്തിടെ ഹൈദരാബാദില്‍ നിന്നുള്ള ഒരു ഇന്‍സ്റ്റ സ്റ്റാറ്റസ് പങ്കുവച്ചിരുന്നു. നേരത്തെ വിജയ് നായകനായ ബിഗില്‍ എന്ന ചിത്രത്തില്‍ റെബ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെയാണ് റെബ സിനിമ രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും എല്ലാം ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു.