പാലക്കാട്: കേരള മോട്ടോര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പുതുശേരി ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ വച്ച് ക്ഷേമനിധി ബോധവല്‍ക്കരണ ക്യാമ്പും മരണാനന്തര ധനസഹായ വിതരണവും നടത്തി.
ബോര്‍ഡ് ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. കെ.കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് മരണാനന്തര ധനസഹായമായ 1,12,481 രൂപ മരിച്ച എം. കൃഷ്ണദാസിന്റെ ഭാര്യ ഗീതയ്ക്ക് കൈമാറി. ബോര്‍ഡ് ഡയറക്ടര്‍ ടി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു.
ബോര്‍ഡ് ഡയറക്ടര്‍ കെ.സി. ജയപാലന്‍, വാര്‍ഡ് മെമ്പര്‍ കൃഷ്ണനുണ്ണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ സതീഷ് കുമാര്‍ വി.ആര്‍. സ്വാഗതവും സീനിയര്‍ ക്ലര്‍ക്ക് ശ്രീമതി ഗിരിജ പി നന്ദിയും പറഞ്ഞു.