ഫാസ്റ്റ്ടാഗ് ബാലൻസ് ഇല്ല; കെഎസ്ആർടിസി ബസ് ടോൾ ബൂത്തിൽ കിടന്നത് അരമണിക്കൂര്‍, വിട്ടത് ജീവനക്കാര്‍ പണം അടച്ചതോടെ
ഗുണ്ടൽപേട്ട: കെഎസ്ആർടിസി ബസ് ടോൾ ബൂത്തിൽ കുടുങ്ങിയത് അരമണിക്കൂർ. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വന്നിരുന്ന കെഎസ്ആർടിസി ആണ് ഗുണ്ടൽപേട്ടിൽ കുടുങ്ങിയത്. ഫാസ്റ്റ്ടാഗിൽ പണമില്ലാത്തതാണ് കെഎസ്ആര്‍ടിസി തടഞ്ഞിടാൻ കാരണം. 6:45 ഓടെയാണ് വാഹനം എത്തിയത്. യാത്രക്കാർ പ്രതിഷേധിച്ചതോടെ ബസ് ജീവനക്കാർ കയ്യിൽ നിന്നും പണം നൽകുകയായിരുന്നു. ഇതിന് ശേഷമാണ് ടോൾ ബൂത്ത് കടന്നു പോകാൻ ബസിനെ അനുവദിച്ചത്. അറുപതോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു.
പ്രതിപക്ഷത്തെ തള്ളി ഗവർണർ; തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവെച്ച് ഗവര്‍ണര്‍, വിജ്ഞാപനമിറക്കി