ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കരൾ അനിവാര്യമാണ്. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട അസുഖങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. ഇന്ത്യയിൽ ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. കരളിന് കേടുപാടുകൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകൾക്ക് ഈ രോഗം കാരണമാകും. അമിതവണ്ണം, അമിതമായ മദ്യപാനം, ഭക്ഷണത്തിലെ അമിതമായ കൊഴുപ്പ് എന്നിവയാണ് ഫാറ്റി ലിവർ ബാധിക്കുന്നതിന് പിന്നിലെ ചില കാരണങ്ങൾ. ഫാറ്റി ലിവറിൻ്റെ ലക്ഷണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാം.
1. മൂത്രത്തിലെ നിറവ്യത്യാസമാണ് ഫാറ്റി ലിവർ രോഗത്തിന്റെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.
2. അപ്രതീക്ഷിതമായ ശരീരഭാരം കുറയുന്നത് ഫാറ്റി ലിവർ ഡിസീസ് ഉൾപ്പെടെയുള്ള കരൾ രോഗത്തിന്റെ ലക്ഷണമാണെന്ന് വിദഗ്ധർ പറയുന്നു.
3. ഇടയ്ക്കിടെ വരുന്ന വയറ് വേദന കരൾ സംബന്ധമായ പ്രശ്‌നങ്ങളായ ഫാറ്റി ലിവർ രോഗം പോലുള്ളവയെ സൂചിപ്പിക്കുന്നു.
4. കാരണമില്ലാതെ ഇടയ്ക്കിടെയുള്ള ഛർദ്ദി കരൾ തകരാറിലാണെന്നതിന്റെ മറ്റൊരു ലക്ഷണമാണ്. എന്നിരുന്നാലും അവ ഫാറ്റി ലിവർ രോഗത്തിന് പുറമെ മറ്റ് അവസ്ഥകളെയും സൂചിപ്പിക്കാം.
5. മഞ്ഞപ്പിത്തം (ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം)
6. ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുക.
7. വിശപ്പിലായ്മ