പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ടിപ്പറിൽ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി റോഡിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നൂറനാട് പടനിലം സ്വദേശി ചന്ദ്രിക(52)യാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി ടിപ്പറിൽ കുരുങ്ങുകയായിരുന്നു. കെപി റോഡിൽ കരിമുളയ്ക്കൽ ജംഗ്ഷനിൽ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ അതേ ദിശയിൽ വരികയായിരുന്ന ടിപ്പറിൽ കുരുങ്ങി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

‘ഡിവൈഎഫ്ഐ നേതാക്കൾക്ക് ലക്ഷങ്ങൾ കോഴ’ അന്വേഷിക്കണം, പിഎസ്സി തട്ടിപ്പിന് സർക്കാർ പിന്തുണയെന്നും കെ സുരേന്ദ്രൻ

https://www.youtube.com/watch?v=Ko18SgceYX8

By admin