നൂറനാട് പടആലപ്പുഴ: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ടിപ്പറില്‍ കുരുങ്ങി റോഡില്‍ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നിലം സ്വദേശി ചന്ദ്രിക(52)യാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ടിപ്പറില്‍ കുരുങ്ങുകയായിരുന്നു.
കെപി റോഡില്‍ കരിമുളയ്ക്കല്‍ ജങ്ഷനില്‍ വൈകിട്ട് ആറിനായിരുന്നു അപകടം. പൈപ്പ്‌ലൈനിനു വേണ്ടി എടുത്ത കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ അതേ ദിശയില്‍ വരികയായിരുന്ന ടിപ്പറില്‍ കുരുങ്ങി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.