ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവും ടേബിള്‍ ടെന്നീസ് താരം എ. ശരത് കമലും ഇന്ത്യയുടെ പതാകയേന്തും. ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവ് ഷൂട്ടർ ഗഗൻ നാരംഗായിരിക്കും ബോക്‌സർ മേരി കോമിന് പകരം ഇന്ത്യൻ ടീമിനെ നയിക്കുക(Chef-de-Mission).
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡൻ്റ് പി ടി ഉഷയാണ് ഇക്കാര്യം അറിയിച്ചത്. മേരി കോം വ്യക്തിപരമായ കാരണങ്ങളാൽ ഏപ്രിലിൽ സിഡിഎം (Chef-de-Mission) സ്ഥാനം ഒഴിഞ്ഞിരുന്നു.
“ഞങ്ങളുടെ സംഘത്തെ നയിക്കാൻ ഞാൻ ഒരു ഒളിമ്പിക് മെഡൽ ജേതാവിനെ തിരയുകയായിരുന്നു, എൻ്റെ യുവ സഹപ്രവർത്തകൻ (ഗഗന്‍ നാരംഗ്) മേരി കോമിന് ഉചിതമായ പകരക്കാരനാണ്,” പി ടി ഉഷ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.