കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ്  46 മത് പ്രവർത്തന വർഷത്തെ മെഗാ സാംസ്കാരിക മേളയായ ദ്യുതി 2024 ഒക്ടോബർ 25 -ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ  സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ അരങ്ങേറും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ കല കുവൈറ്റ്‌ ആക്ടിങ് പ്രസിഡന്റ് റിച്ചി കെ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ ആക്ടിങ് സെക്രട്ടറി രജീഷ് സി പരിപാടിയെകുറിച്ചു വിശദീകരിച്ചു. തുടർന്ന് അംഗങ്ങളിൽ നിന്നും വന്ന   അഭിപ്രായങ്ങൾക്കും  നിർദേശങ്ങൾക്കും ആക്ടിങ് സെക്രട്ടറി മറുപടി നൽകി.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 251 അംഗ ജനറൽ കമ്മിറ്റിയെയും  എക്സിക്യൂട്ടീവിനെയും തെരെഞ്ഞെടുത്തു. പരിപാടിയുടെ ജനറൽ കൺവീനറായി ജെ സജിയേയും കൺവീനർമാരായി  ഹരിരാജ് , അനിൽ കുക്കിരി എന്നിവരെയും തെരെഞ്ഞെടുത്തു.  
വിവിധ കമ്മറ്റികളുടെ കൺവീനർമാരായി ഷൈമേഷ് (ഫിനാൻസ്),  അനിൽകുമാർ (റാഫിൾ ), പ്രവീൺ പി വി  (സുവനീർ), മാത്യു ജോസഫ്   (വോളണ്ടീയർ), നിഷാന്ത് ജോർജ് (കലാപരിപാടികൾ) പ്രജോഷ് (പബ്ലിസിറ്റി), ബിജു വിദ്യാനന്ദൻ (സ്റ്റേജ്&സൗണ്ട്), ഷിനി റോബർട്ട്‌ (റിസപ്ഷൻ), ഗോപൻ  (ഫുഡ് കമ്മിറ്റി) എന്നിവരെ  യോഗം തെരഞ്ഞെടുത്തു. ഈ വർഷത്തെ റാഫിൾ കൂപ്പൺ പ്രകാശനം ലോക കേരളസഭാംഗം ആർ നാഗനാഥൻ കലയുടെ മുതിർന്ന അംഗം ജോസ് മുട്ടത്തിന് നൽകി നിർവ്വഹിച്ചു. അബ്ബാസിയ മേഖല സെക്രട്ടറി നവീൻ സ്വാഗതം ആശംസിച്ച യോഗത്തിന് സംഘാടക സമിതി ജനറൽ കൺവീനർ ജെ സജി നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *