കൊള്ളാല്ലോ മോനേ; ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യാൻ ടിടിസി ആദ്യം ആവശ്യപ്പെട്ടത് 500, പിന്നെ 200; ഒടുവിൽ സംഭവിച്ചത്

ധ്യപ്രദേശിലെ ജബൽപൂരിൽ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്ത, ജനറൽ ടിക്കറ്റുള്ള യാത്രക്കാരന്‍റെ കൈയില്‍ നിന്നും ടിടിസി 200 രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതി. സ്ലീപ്പര്‍ ക്ലാസിലെ ടിക്കറ്റ് ഇല്ലാത്ത അനധികൃത യാത്രക്കാരില്‍ നിന്നും ടിടിസി (Train Ticket Collector) 200 രൂപ വച്ച് കൈക്കൂലി വാങ്ങുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബനാറസ് – മുംബൈ എൽടിടി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലെ 12168-ാം നമ്പർ ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ ഒരു യാത്രക്കാരനില്‍ നിന്നാണ് ടിടിസി കൈക്കൂലി ആവശ്യപ്പട്ടത്. 

ഉത്തര്പ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ യാത്രക്കാരന് മധ്യപ്രദേശിലെ സത്നയിലേക്ക് പോവുകയായിരുന്നു. ഇയാളുടെ കൈയില്‍ ജനറല്‍ കോച്ചിലെ ടിക്കറ്റ് ഉണ്ടായിരുന്നു. ഈ ടിക്കറ്റ് സ്ലീപ്പര്‍ കോച്ചിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനായി നരേന്ദ്ര കുമാര്‍ എന്ന ടിടിസി, യാത്രക്കാരനില്‍ നിന്നും ആദ്യം 500 രൂപ ആവശ്യപ്പെട്ടു. ഏറെ നേരത്തെ വില പേശലിനൊടുവില്‍ 200 രൂപയ്ക്ക് ടിക്കറ്റ് അപ്ഗ്രേഡ് ചെയ്ത് നല്‍കാന്‍ നരേന്ദ്ര കുമാര്‍ തയ്യാറായി. സമീപത്തിരുന്ന യാത്രക്കാര്‍ ഇരുവരുടെയും സംഭാഷണം വീഡിയില്‍ പകര്‍ത്തുകയും സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയുമായിരുന്നു. 

ശമ്പളം കിട്ടിയാല്‍ ഉടന്‍ കൂളറെന്ന് ഭർത്താവ്; ചൂട് സഹിക്കാനാകാതെ ഭാര്യ പിണങ്ങി പോയി, പിന്നാലെ കേസ്

വീഡിയോ വൈറലായതിന് പിന്നാലെ നടപടിയുമായി റെയില്‍വേ രംഗത്തെത്തി. അച്ചടക്ക നടപടിയുടെ ഭാഗമായി നരേന്ദ്ര കുമാറിനെ റെയില്‍വേ സസ്പെന്‍റ് ചെയ്തു. ഇയാള്‍ക്കെതിരെ റെയില്‍വേ കുറ്റപത്രം തയ്യാറാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടിടിസി  നരേന്ദ്ര കുമാറിന്‍റെ നടപടി കണ്ടെത്തിയ ഉടനെ അദ്ദേഹത്തിനെതിരെ നടപടി എടുത്തെന്ന് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ (ഡിസിഎം) ഡോ.മധുർ വർമ്മ പറഞ്ഞു. ഇത്തരം പെരുമാറ്റങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ വച്ച് പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം പ്രവർത്തനങ്ങളിൽ സുതാര്യതയും സമഗ്രതയും നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ച് വെസ്റ്റ് സെൻട്രൽ റെയിൽവേ ഭരണകൂടം യാത്രക്കാർക്ക് ഉറപ്പ് നൽകി.

‘പുലി പിടിച്ച പുലിവാല്’; ഇരയാണെന്ന് കരുതി സ്വന്തം വാലില്‍ കടിച്ച പുലിയുടെ വീഡിയോ വൈറല്‍

By admin