തൃശൂര്‍: 102-ാമത് അന്താരാഷ്ട്ര സഹകരണ ദിനാചരണത്തോടനുബന്ധിച്ച് ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെമിനാര്‍ സംഘടിപ്പിച്ചു. ‘സഹകരണ സ്ഥാപനങ്ങളിലൂടെ മികച്ച ഭാവി’ എന്ന വിഷയത്തിന്മേല്‍ നടന്ന സെമിനാറിന് തിരുവനന്തപുരത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ ഡയറക്ടര്‍ ശശികുമാര്‍ എം വി നേതൃത്വം നല്‍കി.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് സഹകരണ ദിന സന്ദേശം നല്‍കി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജേഷ് ശ്രീധരന്‍ പിള്ള, ചീഫ് പീപ്പിള്‍ ഓഫീസര്‍ ബീന ജോര്‍ജ്, കംപ്ലയന്‍സ് ഓഫീസര്‍ വി കെ ജയരാജന്‍, അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ് സന്ധ്യ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.