കോഴിക്കോട്: എസ്എഫ്‌ഐയെ വിമര്‍ശിച്ചതിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി. നാദാപുരം സ്വദേശി രഞ്ജിഷ് ടി.പി. കല്ലാച്ചിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി മുഴക്കിയത്.
”നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐ ക്ക് ക്ലാസെടുക്കാൻ വരരുത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നടത്തിയ ജല്പനങ്ങൾ ഇനിയും പുറത്തെടുത്താൽ മറുപടി പറയുന്നത് എസ്എഫ്ഐ ആയിരിക്കില്ല”-എന്നാണ് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.