മലപ്പുറം: തിരൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. തിരൂര്‍ അന്നാര സ്വദേശി ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്. തിരൂര്‍ എം.ഇ.എസ്. സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. വൈകിട്ട് തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ തിരൂര്‍ പോലീസ് അന്വേഷണം തുടരുകയാണ്.