കുവൈത്ത് സിറ്റി: 22 വര്‍ഷത്തെ കുവൈത്ത് ജീവിതം അവസാനിപ്പിച്ച് ജോലി സംബന്ധമായി ന്യൂസിലാന്റിലേക്ക് പോകുന്ന കുവൈത്തിലെ പ്രശസ്ത ഗായകനും അവതാരകനുമായ ഷൈജു പള്ളിപ്പുറത്തിന് വിശ്വകര്‍മ്മ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജ്യുക്കേഷന്‍ (വോയ്‌സ് കുവൈത്ത്) യാത്രയയപ്പ് നല്‍കി.
വോയ്‌സ് കുവൈത്ത് രക്ഷാധികാരി ഷനില്‍ വെങ്ങളത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വോയ്‌സ് കുവൈത്ത് ചെയര്‍മാന്‍ പി.ജി. ബിനു ഷൈജു പള്ളിപ്പുറത്തിന് സ്‌നേഹോപഹാരം നല്‍കി. ചെയര്‍മാന്‍ പി.ജി. ബിനു, ഓര്‍ഗനൈസിങ് സെക്രട്ടറി രാജേഷ് കുമാര്‍ കുഞ്ഞിപറമ്പത്ത്, ഫഹാഹീല്‍ യൂനിറ്റ് കണ്‍വീനര്‍ നിതിന്‍ ജി. മോഹന്‍, വനിതാവേദി സെക്രട്ടറി ലത, വനിതാവേദി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സനു രാജന്‍, ഓണ്‍ലൈനിലൂടെ വോയ്‌സ് കുവൈത്ത് പ്രസിഡന്റ് ജോയ് നന്ദനം, വനിതാവേദി വൈസ് പ്രസിഡന്റ് മിനികൃഷ്ണ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷൈജു പള്ളിപ്പുറം മറുപടി പ്രസംഗം നടത്തി. വോയ്‌സ് കുവൈത്ത് ജനറല്‍ സെക്രട്ടറി സുജീഷ് പി. ചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ ബിപിന്‍ കെ. ബാബു നന്ദി പറഞ്ഞു.