കാരന്തൂർ: എസ്.എസ്.എഫ് മർകസ് ദഅ്‌വ സെക്ടറിന്റെ ആഭിമുഖ്യത്തിൽ ‘ടേക് ഓഫ്’ എക്സിക്യൂട്ടീവ് കൗൺസിലേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മർകസ് പി.ജി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ദഅ്‌വ സെക്ടർ പ്രസിഡൻ്റ് സയ്യിദ് സുഹൈലിൻ്റെ അധ്യക്ഷതയിൽ എസ് എസ് എഫ് കുന്നമംഗലം ഡിവിഷൻ ദഅ്‌വ സെക്രട്ടറി ത്വാഹ ബുജെെർ സുറെെജി ഉദ്ഘാടനം ചെയ്തു.
‘സംഘടനാ രീതിശാസ്ത്രം, ആശയ രൂപീകരണം’ എന്ന വിഷയത്തിൽ എസ്.വെെ.എസ് കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഹാമിദ് അലി സഖാഫി വിഷയാവതരണം നടത്തി. ദഅ്‌വ സെക്ടർ ജനറൽ സെക്രട്ടറി ഫുആദ് കിനാലൂർ കർമ്മപദ്ധതി മാർഗരേഖ പ്രഖ്യാപിച്ചു.
ഇഹ്‌യാഉസ്സുന്ന പ്രസിഡൻ്റ് സയ്യിദ് മുഅമ്മിൽ ബാഹസൻ, അൻസാർ പറവണ്ണ, ശുഹെെബ് ചേളാരി, ഹബീബ് ഒതളൂർ, മിസ്അബ് വേളൂർ സംസാരിച്ചു. മുർശിദ് അഹ്സനി അൽഹികമി സ്വാഗതവും സുഹെെൽ അമീൻ നന്ദിയും പറഞ്ഞു.