നിരാലംബരായ കുടുംബത്തിന് വീടൊരുക്കാൻ മാന്നാറിലെ വായനശാല പ്രവർത്തകർ കൈകോർക്കുന്നു
മാന്നാർ: നിരാലംബരായ കുടുംബത്തിന് വീടൊരുക്കാൻ വായനശാല പ്രവർത്തകർ കൈകോർക്കുന്നു. മാന്നാർ കുരട്ടിക്കാട് തറയിൽ കിഴക്കേതിൽ ഓമനയമ്മയ്ക്കും കുടുംബത്തിനുമാണ് വീട് നിർമിച്ച് നൽകുന്നത്. ലൈഫ് പദ്ധതിയിൽ അനുവദിച്ച തുകയുടെ നല്ലൊരു ഭാഗം വിനിയോഗിച്ചിട്ടും പണി പൂർത്തീകരിക്കുവാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ എട്ട് മാസമായി വാർക്കുവാൻ കഴിയാതെ നനഞ്ഞ് ഒലിക്കുകയാണ്. ഇടുങ്ങിയ വഴിയിലൂടെ നല്ല ദൂരം സാധന സാമഗ്രികൾ കൊണ്ട് പോകുവാൻ കൂലി ചിലവ് കാരണമാണ് പണി മുടങ്ങിയത്. ഓമനയമ്മ നിത്യരോഗിയാണ് മകൾ സ്ട്രോക്ക് വന്ന് തളർന്ന് കിടക്കുന്നു. മകൻ ഭിന്നശേഷിക്കാരനുമാണ്. മരുന്നിന് തന്നെ നല്ലൊരു തുക ഇവർക്കാവശ്യമായി വരുന്നത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നു. സുമനസുകളുടെ സഹായം കൂടി സ്വീകരിച്ച് വീട് വാർത്ത് പണിപൂർത്തീകരിച്ച് കൊടുക്കുവാൻ മാന്നാർ കെ ആർ സി വായനശാല മുന്നിട്ട് ഇറങ്ങിയിരിക്കുന്നു. ഓണത്തിന് പണി പൂർത്തീകരിച്ച് നൽകുമെന്ന് വായനശാലാ പ്രസിഡന്റും പഞ്ചായത്തംഗവുമായ സലിം പടിപ്പുരയ്ക്കൽ അറിയിച്ചു. ഫോൺ: 7012983876, 9946611919.
മാന്നാറിൽ വീണ്ടും തിരഞ്ഞെടുപ്പ് ചൂട്; കുട്ടംപേരൂർ ഉപതിരഞ്ഞെടുപ്പ് ഈ മാസം 30 ന്