ഹാത്രസ്: പ്രാർത്ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിച്ച ഹത്രാസ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദർശിക്കും. രാവിലെ 7.15 ഓടെ അലിഗഡിൽ എത്തിയ രാഹുൽ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.
തന്റെ പാർട്ടിക്ക് കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് രാഹുൽ ഉറപ്പ് നൽകിയതായി ഒരു കുടുംബാംഗം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. അലിഗഡിൽനിന്നും രാഹുൽ ഹത്രാസിലേക്കാണ് പോവുക.
അവിടെയും മരിച്ചവരുടെ കുടുംബാംഗങ്ങളുമായും ദുരന്തത്തിൽ പരുക്കേറ്റവരുമായും രാഹുൽ സംസാരിക്കും. രാഹുലിനൊപ്പം അഖിലേഷ് യാദവുമുണ്ട്. രാഹുലിന്റെ സന്ദർശനത്തെ തുടർന്ന് ഹത്രാസിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദുരന്തത്തിൽ മരിച്ചവരിൽ 17 പേർ അലിഗഡിൽനിന്നുള്ളവരാണ്. 19 പേർ ഹത്രാസ് സ്വദേശികളാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ പ്രാർത്ഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ചത്.
യുപിയിൽ ലക്ഷക്കണക്കിന് അനുയായികളുള്ള ഭോലെ ബാബ എന്ന മതപ്രഭാഷകന്റെ ആത്മീയ പ്രഭാഷണ പരിപാടിയായ സത്സംഗിനെത്തിയവരാണ് ദുരന്തത്തിൽ മരിച്ചത്.
#WATCH | Uttar Pradesh: Congress MP Rahul Gandhi meets the victims of the Hathras stampede, in Aligarh. pic.twitter.com/DrX4pLBGCS
— ANI (@ANI) July 5, 2024