ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻ; ‘വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി’, ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങള്‍‍ പുറത്ത്. സുധാകരന്‍റെ കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നരവർഷം മുമ്പത്തെ ദൃശ്യങ്ങളാണിത്. ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നതും തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും  സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ സുധാകരനോട് പറയുന്നതും വീഡിയോയില്‍ നിന്നും കേള്‍ക്കാം. 

By admin