കാസര്‍കോഡ്: കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം. എട്ട് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് പാലക്കുന്നിലേക്കു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പോലീസ് സ്ഥാപിച്ച സി.സി.ടിവി ക്യാമറയും തകര്‍ന്നു.