ഡൽഹി: ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമാകുന്നു. പ്രളയത്തിൽ മുങ്ങിയ അസമിൽ വ്യോമസേന രക്ഷാപ്രവർത്തനം ശക്തമാക്കി. ഇതുവരെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 48 ആയി. 23 ജില്ലകളിലായി 11 ലക്ഷം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്.
ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തന്നെ തുടരുകയാണ്. 2208 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 4200 ഹെക്ടർ കൃഷി ഭൂമി നശിച്ചു. അരുണാചൽ പ്രദേശിലും മിസോറാമിലും കനത്ത നാശ നഷ്ടം.
രാജസ്ഥാൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *