മാന്നാറിലെ ശ്രീകലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്; പിന്നില്‍ ഭര്‍ത്താവ് അനിലെന്ന് എസ്‌പി ചൈത്ര തെരേസ ജോൺ
ആലപ്പുഴ: മാന്നാറിലെ ശ്രീകലയുടെ കൊലപാതകം സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍. പരിശോധനയില്‍ തെളിവുകള്‍ കിട്ടിയെന്ന് എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ നിന്നാണ് കൊലപാതക വിവരം കിട്ടിയത്. മാന്നാറില്‍ നിന്ന് കലയെ കാണാതായത് 2008-2009 കാലഘട്ടത്തിലാണ്. ശ്രീകലയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നില്‍. ഇയാള്‍ ഇസ്രയേലിലുള്ള അനിലിനെ നാട്ടില്‍ എത്തിക്കുമെന്നും എസ്പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.