പെണ്‍കുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചു; പൂക്കോട്ടുംപാടത്ത് പോക്സോ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

മലപ്പുറം: പൂക്കോട്ടുംപാടത്ത് പോക്സോ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. കവള മുക്കട്ട ബീറ്റ് ഫോറെസ്റ്റ് ഓഫീസറായ ഷിഹാനെയാണ് പൂക്കോട്ടും പാടം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ 3 പെൺകുട്ടികളാണ് പൊലീസിൽ പരാതി നൽകിയത്. പരാതി പൊലീസ് പരിശോധിച്ചു വരികയാണ്. 

ഇന്നലെയാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. ഇയാൾ പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടികൾ ബസ്സിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഇയാൾക്കെതിരെ നേരത്തേയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ രേഖാമൂലം പൊലീസിന് പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിരുന്നില്ല. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയൽ പരേഡ് നടത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. 

എകെജി സെന്റർ ആക്രമണക്കേസ്; രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ ദില്ലിയിൽ നിന്നും അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8

By admin