തിരുവനന്തപുരം: മംഗലാപുരം – നാഗർകോവിൽ പരശുറാം എക്സ്പ്രസ് നാളെ മുതൽ കന്യാകുമാരി വരെ സർവീസ് നടത്തും. നാഗർകോവിൽ ജംഗ്ഷനിൽ പണി നടക്കുന്നതിനാലാണ് മാറ്റമെന്ന് റെയിൽവേ അറിയിച്ചു.
ട്രെയിനിൽ അധികമായി രണ്ടു കോച്ചുകൾ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് മാറ്റം. നിലവിൽ 21 കോച്ചുകളുമായാണ് പരശുറാം എക്സ്പ്രസ് സർവീസ് നടത്തുന്നത്.
ഇതിന് പുറമെയാണ് രണ്ട് കോച്ചുകൾ കൂടി ഉൾപ്പെടുത്തിയത്. അധികമായി ഉൾപ്പെടുത്തിയ രണ്ട് കോച്ചുകളും ജനറൽ സിറ്റിംഗ് കോച്ചുകളാണ്.