പാലക്കാട്: കെഎസ്ഇബിയുടെ നേതൃത്വത്തിൽ ജൂൺ -26 മുതൽ ജൂലായ് – 2 വരെ വൈദ്യുതി കാര്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ദേശീയ വൈദ്യുത സുരക്ഷ വരാചരണം സമാപിച്ചു. “സുരക്ഷ ആരംഭിക്കുന്നത് സ്കൂളിൽ നിന്ന് ” എന്നതാണ് ഈ വർഷത്തെ സുരക്ഷ വാരാചരണ സന്ദേശം. 
വൈദ്യുതി സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിയിൽ അവബോധം ഉണ്ടാക്കുന്നതിനുവേണ്ടിയും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും ബോധവൽക്കരണം നടത്തുന്നതിനുവേണ്ടിയുമാണ് വരാചരണം. വരാചരണ സമാപനം കുമരാപുരം ഗവ വനിത ടിച്ചേഴ്സ് ട്രെനിംഗ് സെൻ്റർ പ്രിൻസിപ്പൽ പി.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 
ട്രൈനിംഗ് സെൻ്ററിൽ നടന്ന ചടങ്ങിൽ കൽപ്പാത്തി സബ്ബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ വി. ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എഞ്ചിനിയർ ഇൻ ചാർജ് സുനിൽകുമാർ പി.വി മുഖ്യപ്രഭാഷണം നടത്തി. സതീഷ് കുമാർ ഡി.എസ്. സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.      
മണി കുളങ്ങര സുരക്ഷ വാരാചരണ സന്ദേശം നൽകി. കെ.സൽമമോൾ നന്ദി പറഞ്ഞു. വാരാചരണ സമാപനത്തോട് അനുബന്ധിച്ച് കൽപ്പാത്തി ഇലക്ട്രിക്കൽ സെക്ഷൻ നടത്തിയ സുരക്ഷ സന്ദേശ ജാഥ ഒലവക്കോട് വെച്ച് അസിസ്റ്റൻ്റ് എക്സിക്യുട്ടിവ്എഞ്ചിനീയർ വി. ശെൽവരാജ്ഫ്ലാഗ് ഓഫ് ചെയ്തു. ബി.റഫീക്, സജിത്ത്.ജി, മണികണ്ഠൻ എസ്, എന്നിവർ നേതൃത്വം നൽകി.
കൽപ്പാത്തി സെക്ഷൻ തല വാരാചരണ ഉദ്ഘാടനം ജൂൺ 26 ന് സെക്ഷൻ പരിസരത്ത് വെച്ച് അസിസ്റ്റൻ്റ് എഞ്ചിനീയർ ആർ.ലേഖ മോൾ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്കു വേണ്ടി പുറത്തിറക്കിയ ലഘുലേഖ പ്രകാശനവും അവർ നടത്തി.
ഇതിൻ്റെ ഭാഗമായി പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷനിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസ്സുകളും സുരക്ഷ സന്ദേശങ്ങൾ രേഖപ്പെടുത്തിയ സന്ദേശങ്ങൾ അടങ്ങിയ നൈം സ്ലിപ്പുകൾ വിതരണവും പ്രചരണ ജാഥകളും മറ്റു വിവിധ ബോധവൽക്കരണ പരിപാടികളും നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *