തിരുവനന്തപുരം: വെൺപാലവട്ടത്ത് സ്കൂട്ടർ മേൽപ്പാലത്തിൽനിന്ന് സർവ്വീസ് റോഡിലേക്ക് വീണ് യുവതി മരിച്ചു. കോവളം വെള്ളാർ സ്വദേശിനി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32) എന്നിവർക്ക് പരിക്കേറ്റു.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി താഴെ സര്‍വീസ് റോഡിലേക്കു വീഴുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സിനിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്.