ആലപ്പുഴ : ചികിത്സ രേഖകളുടെ സൂക്ഷിപ്പ് കാരൻ രോഗി തന്നെയാകണമെന്ന് സംസ്ഥാന വിവര അവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീം ആവശ്യപ്പെട്ടു. ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ്റെയും ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച നാഷണൽ ഡോക്ടേഴ്സ്ദിനവും സംസ്ഥാനത്തെ മികച്ച ഡോക്ടർക്കുള്ള അവാർഡ് ചെങ്ങന്നൂർ ഡോ ഉമ്മൻ സ്ഐ. കെയർ സെൻ്റർ ഡയറക്ടർ ഡോ.ഉമ്മൻ വർഗീസിന് നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തിര ഘട്ടത്തിൽ അത് പ്രയോജനപ്പെടും.ഇൻറൻസീവ് കെയറിലെ രോഗിയെ ഏതു നേരവും ബൈസ്റ്റാൻറർക്ക് കാണാൻ ഓൺലൈൻ സംവിധാനം വേണം.രോഗിയുടെ ചികിത്സാ രേഖകൾ ആവശ്യപ്പെട്ടാൽ 48 മണിക്കൂറിനകം ലഭ്യമാക്കണം.സ്വകാര്യ ആശുപത്രികളിൽ നിന്ന് ഇത് വാങ്ങികൊടുക്കുന്നതിന് ഡി എം ഓ ക്ക് ബാധ്യതയുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഐ. എം.എ.പ്രസിഡൻ്റ് ഡോ മനീഷ് നായർ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ദിനാചരണപരിപാടിയുടെ ഉദ്ഘാടനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഓൺലൈനായി നിർവ്വഹിച്ചു.

മുതിർന്ന ഡോക്ടറന്മാരായ ഡോ. ഐ. ഇസ്‌ലാഹ്, ഡോ. ആർ.മണിക്കുമാർ , ഡോ. ബി. ശിവശങ്കരൻനായർ .

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed