മനാമ : കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റിക്ക്‌ പുതിയ ഭാരവാഹികളായി. ഹബീബ് റഹ്‌മാൻ (പ്രസിഡന്റ് ) ശംസുദ്ധീൻ വെള്ളികുളങ്ങര (ജനറൽ സെക്രട്ടറി), കെ. പി. മുസ്തഫ (ട്രഷറർ), ഗഫൂർ കൈപ്പമംഗലം ( ഓർഗനൈസിങ് സെക്രട്ടറി ) എന്നിവരെയാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തത്.
മനാമ കെഎംസിസി ആസ്ഥാനത്തിലെ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ ചേർന്ന സ്റ്റേറ്റ് കൗൺസിലർമാരുടെ യോഗത്തിൽ വെച്ചായിരുന്നു തിരഞ്ഞെടുപ്പ്. ജില്ലാ ഏരിയ കമ്മിറ്റികളിൽ നിന്ന് മെമ്പർഷിപ്പിന് ആനുപാതികമായി തിരഞ്ഞെടക്കപ്പെട്ടവരാണ് സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ. 
 596 പേര് പങ്കെടുത്ത കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതം പറഞ്ഞ കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. ഏ. സലാം ഉത്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറിയും കോട്ടക്കൽ എം. എൽ. എയുമായ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.
2022/24 വർഷത്തെ വരവ് ചിലവ് കണക്കുകൾ അസൈനാർ കളത്തിങ്കൽ ഡിജിറ്റൽ പ്രസന്റാഷൻ നടത്തി സദസ്സിന്റെ അംഗീകാരം വാങ്ങി. പ്രവർത്തന റിപ്പോർട്ട്‌ വീഡിയോ/ഫോട്ടോ പ്രസന്റേഷന് കെ. പി. മുസ്തഫയും ശംസുദ്ധീൻ വെള്ളികുളങ്ങരയും നേതൃത്വം നൽകി. കെഎംസിസി ബഹ്‌റൈൻ പ്രവർത്തകർക്ക് വേണ്ടിയുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം ആയ “അമാന” പദ്ധതിയുടെ വരവ് ചിലവ് കണക്കുകൾ പി. വി. മൻസൂറും സി. എച് സെന്റർ ബഹ്‌റൈൻ കമ്മിറ്റിയുടെ കണക്കുകൾ ഇസ്ഹാഖ് വില്ല്യാപ്പള്ളിയും അവതരിപ്പിച്ചു അംഗീകാരം നേടി.
ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ബഹ്‌റൈനിലും നാട്ടിലുമായി കോടിക്കണക്കിനു രൂപയുടെ പ്രവർത്തനങ്ങൾ ആണ് ഈ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കെഎംസിസി ചെയ്ത് തീർത്തത്.
സംഘടന രംഗത്തും സ്റ്റേറ്റ് കമ്മിറ്റിക്ക് പുറമെ വിവിധ ജില്ല, ഏരിയ, മണ്ഡലം പഞ്ചായത്ത്‌ കമ്മിറ്റികൾ നിരന്തര പ്രവർത്തനങ്ങളുമായി കർമ്മ മേഖലയിൽ നിറഞ്ഞു നിന്നതായിരുന്ന പോയ രണ്ട് വർഷങ്ങൾ. സമയ ബന്ധിതമായി മെമ്പർഷിപ് പ്രവർത്തനം പൂർത്തീകരിച്ചു ജില്ലാ ഏരിയ കമ്മിറ്റികൾ രൂപീകരിച്ചു മറ്റു കെഎംസിസി കൾക്ക് മാതൃകപമാകുന്ന വിധത്തിൽ ചിട്ടയയുള്ള സംഘടന സംവിധാനം കെഎംസിസി ബഹ്‌റൈന് മാത്രം അവകാശപ്പെട്ടതാണ്.
വരവ് ചിലവ് കണക്കുകളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ച ശേഷം 2024/27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ വേണ്ടി സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മിറ്റി നിയോഗിച്ച റിട്ടേണിങ് ഓഫീസർമാരായ പി. എം. എ സലാമും ആബിദ് ഹുസ്സൈൻ തങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *