കണ്ണൂർ: കണ്ണൂർ ജില്ലയിൽ മഴ ശക്തി പ്രാപിച്ചു. മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് പല പാലങ്ങളും വെള്ളത്തിനടിയിലായി.
ഉളിക്കൽ പയ്യാവൂർ മേഖലയിലെ പാലങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. ഇതോടെ ശ്രീകണ്ഠാപുരം മേഖലയിലും വെള്ളം കയറി. രാത്രിയിൽ ചെയ്യുന്ന കനത്ത മഴയാണ് മലയോര മേഖലയിൽ ദുരിതത്തിന് കാരണമാകുന്നത്.