കൽപ്പറ്റ: വയനാട് പള്ളിക്കൽ പാലമുക്കിൽ കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി 9 പേർക്ക് പരിക്കേറ്റു.
പള്ളിക്കൽ നേർച്ച കഴിഞ്ഞ് മടങ്ങുന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പിന്നീട് മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. തോണിച്ചാൽ ഭാഗത്ത് നിന്ന് കല്യാണത്തും പള്ളിക്കൽ ഭാഗത്തേക്ക് വന്ന കാറാണ് അപകടമുണ്ടാക്കിയത്.