കുവൈറ്റ്: മനുഷ്യക്കടത്ത് തടയുന്നതില്‍ കുവൈറ്റ് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് കുവൈറ്റിലെ യുഎസ് അംബാസഡര്‍ കാരന്‍ സസഹാര. സുപ്രധാന വിഷയത്തില്‍ കുവൈറ്റ് സര്‍ക്കാരുമായി സഹകരിക്കാനുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധത യുഎസ് പ്രതിനിധി സ്ഥിരീകരിച്ചു.
മനുഷ്യക്കടത്ത് സംബന്ധിച്ച 2024 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, നിരീക്ഷണ പട്ടികയില്‍ കുവൈറ്റ് അതിന്റെ സ്ഥാനം നിലനിര്‍ത്തി, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും രണ്ടാം തലത്തില്‍ തുടരുകയാണ്. മൂന്നാം തലത്തിലേക്ക് താഴുന്നത് തടയാന്‍ കുവൈത്ത് രേഖാമൂലമുള്ള പദ്ധതി സമര്‍പ്പിച്ചു.
മനുഷ്യക്കടത്ത് കേസുകള്‍ അന്വേഷിക്കുക, മനുഷ്യക്കടത്ത് വിരുദ്ധ നിയമപ്രകാരം പ്രോസിക്യൂഷന്‍ വര്‍ധിപ്പിക്കുക, പെണ്‍വാണിഭത്തിന് ഇരയായവര്‍ക്ക് അഭയവും സംരക്ഷണവും നല്‍കല്‍ തുടങ്ങിയ നടപടികള്‍ എടുത്തുകാട്ടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
യുഎസ് ഗവണ്‍മെന്റ്, ഈ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും കുവൈറ്റുമായി തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.