മനാമ: യുണൈറ്റഡ് പാരെന്റ്സ് പാനൽ (യു. പി. പി) 2024- 2027 കാലഘട്ടത്തിലേക്കുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡോ. സുരേഷ് സുബ്രഹ്മണ്യം (ചെയർമാൻ), എഫ്. എം. ഫൈസൽ, എം. ടി.വിനോദ്കുമാർ ( വൈസ് ചെയർമാൻമാർ), ഹാരിസ് എ.കെ. വി, ഹരീഷ് നായർ (ചീഫ് കോർഡിനേറ്റർസ്) അനിൽ. യു. കെ, അബ്ദുൽ മൻഷീർ (ജനറൽ കൺവീനേർസ് )
ജ്യോതിഷ് പണിക്കർ (ജനറൽ സെക്രട്ടറി) ഡോ ശ്രീദേവി, സിൻസൺ പുളിക്കൂട്ടിൽ (ജോയിന്റ് സെക്രട്ടറിമാർ) അബ്ബാസ് സേട്ട് (ട്രഷറർ) മണിക്കുട്ടൻ (അസി. ട്രഷറർ ),ഫിലിപ്പ്, അൻവർ നിലമ്പൂർ -(മീഡിയ കൺവീനേർസ് )
റിഷാദ് (മെമ്പർഷിപ്പ് സെക്രട്ടറി) അനിൽഗോപി, റുമൈസ അബ്ബാസ് (ഐ ടി കൺവീനേർസ് ) മോഹൻകുമാർ നൂറനാട്, വി. സി ഗോപാലൻ, അൻവർ ശൂരനാട്, നസീർ പൊന്നാനി (പബ്ലിക് റിലേഷൻസ് കൺവീനേർസ് ) ജവാദ് പാഷ, അനസ് റഹീം,ജേക്കബ് തെക്കുംതോട്, തോമസ് ഫിലിപ്പ്,വി. എം. ബഷീർ എന്നിവർ അംഗങ്ങളായുമുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിലവിൽ വന്നത്.
മുന്നൂറോളം പേർ അംഗങ്ങളായുള്ള വർക്കിങ്ങ് കമ്മിറ്റിയും വിശാലമായ ഏരിയ കമ്മിറ്റികളും നിലവിൽ വരുമെന്നും ഭാരവാഹികൾ അറിയിച്ചു.