തിരുവനന്തപുരം: ഇന്ത്യൻ ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതക്കെതിരെ അണിനിരന്ന്, വർത്തമാന കാലത്തെ അപകടരമായ ജനാധിപത്യം സംരക്ഷിക്കാൻ കലാകാരൻമാർ രംഗത്തിറങ്ങണമെന്ന് അടൂർ ഗോപാലകൃഷ്ണൻ.
ലോകത്ത് വിവിധരാജ്യങ്ങളിൽ ഉയർന്നുവന്ന ഏകാധിപതികളായ ഭരണാധികാരികൾ ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടത് വിസ്മരിച്ചുകൂടാ. ബോധപൂർവ്വമായി സൃഷ്ടിച്ച ബംഗാൾ ക്ഷാമകാലത്ത് കലാകാരൻമാർ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളും സ്വാതന്ത്ര്യസമരപോരാട്ടങ്ങളുമാണ് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ-ഇപ്റ്റയുടെ ആവിർഭാവത്തിന് നിമിത്തമായത്.
ഇന്ത്യയിലെ ലബ്ധപ്രതിഷ്ഠരായ കലാകാരൻമാരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെയും നേതാക്കളുടെ ഭാവനാപൂർവ്വമായ ഇടപെടലിലൂടെയാണ് ഇപ്റ്റ വളർന്നുപന്തലിച്ചത്. സമ്പന്നമായ ചരിത്ര പാരമ്പര്യമുള്ള ഇപ്റ്റയെ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകണമെന്ന് കാലം ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടക്കുന്ന ഇപ്റ്റ സംസ്ഥാനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അടൂർ. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ടി.വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കറും ഇപ്റ്റ സംസ്ഥാനവൈസ് പ്രസിഡണ്ടുമായ ചിറ്റയം ഗോപകുമാർ അഭിവാദ്യം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എൻ. ബാലചന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ ആർ. ജയകുമാർ, വത്സൻരാമംകുളത്ത, ജില്ലാസെക്രട്ടറി അഡ്വ.എം.സലാഹുദീൻ എന്നിവർ സംസാരിച്ചു,
സംസ്ഥാനഭാരവാഹികളും ദേശീയകൗൺസിൽഅംഗങ്ങളുമായ അഡ്വ.ആർ.വിജയകുമാർ, ടി.കെ.വിജയരാഘവൻ,അഡ്വ.മണിലാൽ,ബൈജുചന്ദ്രൻ, ജോസഫ് ആന്റണി,
അനിൽ മാരാത്ത്, കെ.ദേവകി.കെ.പുരം.സദാനന്ദൻ, സി.പി.മനേക് ഷാ, നിമിഷരാജു, വൈശാഖ് അന്തിക്കാട്, ടി.എസ്.സജീവ് കുമാർ, എം.എം.സചീന്ദ്രൻ, എന്നിവർ സംബന്ധിച്ചു.
പാനൽചർച്ചയിൽ ആർ.ജയകുമാർ [സംഘടന] സി.പി.മനേക്ഷ[തിയേറ്റർ], അനുകാരക്കാട് [ഡിജിറ്റൽ മീഡിയ]സജീവ് കാട്ടൂർ [ നാടൻകലകൾ-പാട്ടുസംഘങ്ങൾ] എന്നിവർ കരട് രേഖ അവതരിപ്പിച്ചു. ക്യാമ്പ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത എഴുപതുപേരാണ് പങ്കെടുത്തത് 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *