തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് (06001) തിങ്കളാഴ്ച വന്ദേഭാരത് പ്രത്യേക സർവീസ് നടത്തുന്നു.
രാവിലെ 10.45ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി പത്തിന് മംഗളൂരു സെൻട്രലിൽ എത്തും. യാത്രാസമയം 11.15 മണിക്കൂറാണ്.
എട്ട് കോച്ചുകളാണുള്ളത്.കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്. റിസർവേഷൻ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു.