(ഡോക്ടേഴ്സ് ദിനം, ജൂലൈ ഒന്ന്): മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനുമായി ദൈവം പ്രതൃകമായി ഭൂമിയിലേക്ക് അയച്ചിരിക്കുന്ന വ്യക്തികളാണ് ഡോക്ടർമാർ. താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനം ‘എന്ന പ്രശസ്തനോവലിലെ ‘ജീവൻ മശായ് ‘എന്ന നായകകഥാപാത്രം ഒരു ഉത്തമഭിഷഗ്വരന്റെ ഉദാഹരണമാണ്. ജീവന്റെ മാലാഖമാരായി നിരവധി ഡോക്ടർമാർ ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഹിപ്പോക്രാറ്റിസ് (ബി. സി. 460–377)വൈദ്യശാസ്ത്രത്തിന്റെ പിതാവായി വഴ്ത്തപ്പെടുന്നു. എഴുപതിൽപരം വൈദ്യശാസ്ത്രകൃതികൾ അദ്ദേഹം രചിച്ചു. ഇന്നും പരിശീലനം പൂർത്തിയാക്കുന്ന ഡോക്ടർമാർ ഹിപ്പോക്രാസ്റ്റിന്റെ പ്രതിജ്ഞയെടുക്കുന്നു.
ഓരോ രോഗിയുടെയും ജീവന്റെ കാര്യത്തിൽ പുലർത്തുന്ന ജാഗ്രതയും തൊഴിലിൽ കാണിക്കുന്ന സത്യസന്ധതയുമാണ് ഈ പ്രതിജഞയിലെ ഉള്ളടക്കം. ഇന്ത്യ കണ്ട മഹാനായ ഡോക്ടറായിരുന്ന ഡോക്ടർ. ബി സി റോയ് (1882-1962)പ്രസിദ്ധനായ ഡോക്ടറും വിദ്യാഭ്യാസ വിചക്ഷണനും പത്രാധിപരും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു.
പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ദീർഘകാലം സൗജന്യമായി വൈദ്യസേവനമനുഷ്ഠിച്ചു. തന്റെ വമ്പിച്ച സ്വത്തു മുഴുവൻ പാവപെട്ടവർക്കു ചികിത്സ നൽകാനുള്ള ട്രസ്റ്റ്ണ്ടാക്കി അതിൽ നിക്ഷേപിച്ചു. ഡോക്ടർ ബി. സി. റോയിയുടെ ജന്മദിനവും ചരമ ദിനവുമായ ജൂലൈ ഒന്നിന് ഇന്ത്യയിൽ ഡോക്ടർമാരുടെ ദിവസമായ് ആചരിക്കുന്നു.
ആതുരസേവനത്തിലെ കാര്യക്ഷമതയും സത്യസന്ധതയും വർദ്ധിപ്പിക്കാനുള്ള പരിപാടികൾക്ക് നേതൃത്വം നൽകാനുള്ള ദിവസമാണിത്. കച്ചവടവൽക്കരിക്കുന്ന ആരോഗ്യരംഗത്തെ ശുചീകരിക്കാനുള്ള പ്രയത്നവും നടത്തേണ്ടിയിരിക്കുന്ന ഈ കാലത്ത് പുതിയ തല മുറ നല്ലൊരു മാറ്റത്തിന് തുടക്കം കുറിക്കട്ടെ

By admin

Leave a Reply

Your email address will not be published. Required fields are marked *