കുവൈറ്റ്: കുവൈറ്റ് സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ 2024 വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ “സാന്തോം ഫെസ്റ്റ്  2024” ന്റെ ഭാഗമായുള്ള സുവനീറിന്റെ ആദ്യ സ്പോൺസർഷിപ്പ് സ്വീകരിക്കൽ 2024 ജൂൺ 28 വെള്ളിയാഴ്ച കുർബാനയ്ക്ക് ശേഷം അഹമദി, സെന്റ് പോൾസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു.
അവിനാശ് ബേബികുട്ടി സുവനീർ കമ്മറ്റി കൺവീനർ പ്രിൻസ് തോമസിൽ നിന്നും  അഡ്വർട്ടിസ്മെന്റ് റിക്വസ്റ്റ് ലെറ്റർ ഏറ്റുവാങ്ങി.

ആദ്യ സംഭാവന റവ.ഫാദർ സുബിൻ ഡാനിയേലിന് സമർപ്പിക്കുകയും  ലഭിച്ച തുക ഫിനാൻസ് കൺവീനർ റെജി പി ജോണിന് കൈമാറുകയും ചെയ്തു കൊണ്ട് സുവനീറിന്റെ ആദ്യ സ്പോൺസർഷിപ്പ് സമർപ്പണം നിർവഹിച്ചു. 
സുവനീർ കൺവീനർ പ്രിൻസ് തോമസ് എല്ലാവർക്കും സുവനീർ കമ്മിറ്റിയുടെ നാമത്തിൽ നന്ദി അർപ്പിച്ചു സംസാരിച്ചു.

പ്രസ്തുത പരിപാടിയിൽ ഇടവക ട്രസ്റ്റി വിനോദ് വർഗീസ്, ആക്ടിംഗ് സെക്രട്ടറി ബിനു പി ആൻഡ്രൂസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം പോൾ വർഗീസ്, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, സാന്തോം ഫെസ്റ്റ്  2024 ജനറൽകൺവീനർ മനോജ് സി തങ്കച്ചൻ,മറ്റ്  കൺവീനർമാർ, സുവനീർ കമ്മറ്റി അംഗങ്ങൾ ആയ ജേക്കബ് പി ജോൺ, സിബി സാറ എഫ്രേം, അനീഷ്‌ അലക്സാണ്ടർ, മനീഷ് തങ്കച്ചൻ, പ്രേം തോമസ് മുതലായവർ സന്നിഹിതരായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *