ഡയാന രാജകുമാരി, സാഹിത്യകാരന്‍ ഫ്രാന്‍സ് കാഫ്ക, ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സൈ്ററന്‍ എന്നിവരുടെ ഓര്‍മകളുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കള്‍ ലേലം ചെയ്യുന്നു. ജൂലിയന്‍ ഓക്ഷന്‍ എന്ന സ്ഥാപനമാണ് ലേലം സംഘടിപ്പിക്കുന്നത്.1997ല്‍ കാറപകടത്തില്‍ മരിച്ച ഡയാന രാജകുമായുടെ വസ്ത്രങ്ങളും കത്തുകളുമാണ് ലേലം ചെയ്യാനൊരുങ്ങുന്നത്. ഡയാനയുടെ പ്രിയ ഡിസൈനര്‍മാരായ കാതറിന്‍ വോക്കര്‍, മുറെ അര്‍ബെയ്ഡ്, വിക്ടര്‍ എഡല്‍ സ്ററീന്‍ എന്നിവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ഡിസംബറില്‍ ഡയാനയുടെ നിശാവസ്ത്രങ്ങളില്‍ ഒന്ന് 1.1 ദശലക്ഷത്തിലധികം ഡോളറിന് വിറ്റുപോയതിനെ തുടര്‍ന്നാണ് കൂടുതല്‍ വസ്ത്രങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. 150ല്‍ അധികം വസ്തുക്കള്‍ ലേലത്തിനുണ്ടാകും.ഫ്രാന്‍സ് കാഫ്കയുടെ നൂറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ലേലം. 1920ല്‍ രോഗിയായി കിടക്കവയെ എഴുതിയ കത്താണ് ഇതില്‍ പ്രധാനം. എന്തെങ്കിലും എഴുതിയിട്ടിപ്പോള്‍ മൂന്ന് വര്‍ഷമാകുന്നു എന്ന് തുടങ്ങുന്ന കത്ത് ഒരു പ്രസാധകന്റെ സ്വകാര്യ ശേഖരത്തില്‍നിന്നാണ് കണ്ടെത്തിയത്. ഏകദേശം ഒരു കോടി രൂപയാണ് കത്തിന് വിലയിട്ടിരിക്കുന്നത്.രണ്ടാം ലോക യുദ്ധത്തില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച അമേരിക്കയെ ഈ മേഖലയില്‍ ഗവേഷണത്തിന് പ്രേരിപ്പിച്ചത് ആല്‍ബര്‍ട്ട് ഐന്‍സ്റൈ്റന്റെ ഒരു കത്താണ്. രണ്ടാം ലോകയുദ്ധം ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ്, 1939 ആഗസ്ററ് രണ്ടിന് യു.എസ് പ്രസിഡന്റ് ഫ്രാങ്ക്ലിന്‍ റൂസ് വെല്‍റ്റിന് ഐന്‍സ്റൈ്റന്‍ ഒരു മുന്നറിയിപ്പ് കത്ത് അയച്ചിരുന്നു.ഹിറ്റ്ലറുടെ ജര്‍മനി അണുബോംബ് സാങ്കേതികവിദ്യ കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ ഏത് നിമിഷവും അത് പ്രയോഗിക്കുമെന്നുമായിരുന്നു ഐന്‍സ്റൈ്റന്റെ മുന്നറിയിപ്പ്. ഇത് പരിഗണിച്ചാണ് അമേരിക്ക അണുബോംബ് ഗവേഷണം ഊര്‍ജിതമാക്കുന്നത്. പ്രസ്തുത കത്തിപ്പോള്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്റെ കൈയിലാണ്. ഇവരുടെ കമ്പനിയാണിപ്പോള്‍ ലേലത്തിന് ഒരുങ്ങുന്നത്. ആറ് ദശലക്ഷം ഡോളര്‍വരെ കമ്പനി കത്തിന് പ്രതീക്ഷിക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *