ചായകളിൽ തന്നെ ഒരുപാട് വെറൈറ്റികളുണ്ട്. പാൽചായയ്‌ക്കൊപ്പം പലർക്കും പ്രിയം കട്ടൻചായയാണ്. ചിലർക്ക് കട്ടൻചായ മാത്രമാണ് പ്രിയം.തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് കട്ടൻ ചായ. കട്ടൻചായയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. അവ വളരെ പ്രയോജനപ്രദമാണ്, പീർജെയിലെ ഒരു പഠനം സൂചിപ്പിക്കുന്നത് പതിവായി കട്ടൻ ചായ കുടിക്കുന്നത് ഡിമെൻഷ്യയുടെ സാദ്ധ്യത പോലും കുറയ്ക്കുമെന്നാണ്.
ജേർണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയുടെ ഒരു പഠനമനുസരിച്ച്, ടാന്നിൻ, തേഫ്ലാവിൻ തുടങ്ങിയ കട്ടൻ ചായയിലെ പോളിഫെനോൾ ഇൻസുലിൻ പ്രവർത്തനം വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. മധുരമില്ലാത്ത കട്ടൻ ചായ കുടിക്കണം.
ക്ഷീണം അകറ്റാനും മാനസിക ഉണർവ് ഉത്തേജിപ്പിക്കാനും ഊർജനില ഉയർത്താനും കട്ടൻ ചായ സഹായിക്കുന്നു. കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന എൽ തിനൈർ എന്ന ഘടകം ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കും. സ്ഥിരമായി കട്ടൻചായ കുടിച്ചാൽ കൊളസ്‌ട്രോൾ, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനും സഹായിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *