ബാര്‍ബഡോസ്: ഇത് തന്റെ അവസാന ടി20 ലോകകപ്പാണെന്ന് ഇന്ത്യന്‍ താരം വിരാട് കോഹ്ലി. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവതാരങ്ങള്‍ക്ക് വേണ്ടി വഴിമാറുന്നുവെന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം. അവസാന ടി20 ലോകകപ്പാണെന്ന് വ്യക്തമാക്കിയെങ്കിലും രാജ്യാന്തര ടി20യില്‍ നിന്ന് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.
ടൂര്‍ണമെന്റിലുടനീളം മോശം ഫോം പുലര്‍ത്തിയിരുന്ന കോഹ്ലി, ഫൈനലില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 59 പന്തില്‍ 76 റണ്‍സെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ വിജയം നേടിയതില്‍ കോഹ്ലിയുടെ പ്രകടനവും നിര്‍ണായകമായി.
Recommended
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത