ആലപ്പുഴ: രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ജില്ലാതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് അവസാനിച്ചു. വിവിധ ഇനങ്ങളിലായി എഴുപതിൽപരം ഷൂട്ടേഴ്സ് പങ്കെടുത്തു. അതിൽ പകുതിയോളം ഷൂട്ടേഴ്സ് സംസ്ഥാനതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലേക്കുള്ള ക്വാളിഫൈൻ സ്കോർ നേടി.
അടുത്തമാസം 24 മുതൽ 28 വരെ പാലക്കാട് റൈഫിൾ ക്ലബ്ബിൽ വച്ചാണ് സംസ്ഥാനതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. സെപ്റ്റംബറിൽ സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പും, നവംബർ ആദ്യം നാഷണൽ ചാമ്പ്യൻഷിപ്പും നടക്കും.
ആലപ്പുഴ ജില്ലയിൽനിന്ന് ആദ്യമായിട്ടാണ് സംസ്ഥാനതലത്തിലേക്ക് 35ൽ പരം ഷൂട്ട്ടേഴ്‌സ് തിരഞ്ഞെടുക്കപ്പെടുന്നത്. കോച്ച് ജോസ് വർക്കി ആന്ധ്രപേരിന്റെ ചിട്ടയായ പരിശീലനത്തോടെ 35 ഓളം പേരെ സംസ്ഥാന തലത്തിലേക്ക് എത്തിക്കുവാൻ സാധിച്ചു.
റൈഫിൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി കിരൺ മാർഷൽ സമ്മാനദാനം നിർവഹിച്ചു. അസോസിയേഷൻ ഭാരവാഹികളായ ഡി കെ ഹാരിഷ്, ഗോപാൽ ആചാരി, പി മഹാദേവൻ എന്നിവർ സന്നിഹിതരായിരുന്നു.