ഇടുക്കി: ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ആകെയുള്ള സഞ്ചാരമാർഗം തടസപ്പെട്ട് പ്രതിസന്ധിയിലായി കാഞ്ചിയാർ കക്കാട്ടുകടയിലെ കുടുംബങ്ങൾ.
കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ ഉൾപ്പെട്ട പതിയിൽ പടി വാലുമ്മേൽപ്പടി റോഡിന്‍റെ ഒരു വശമാണ് ഇടിഞ്ഞ് പോയത്. ഇതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് യാത്രാമാർഗം തടസപ്പെട്ടു.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ യാത്ര മാർഗത്തിന് ബദൽ സംവിധാനം ഒരുക്കാനുള്ള നടപടികളും തുടങ്ങി. റോഡിന്‍റെ ഒരു വശത്ത് കൂടെ ആറ് കടന്നു പോകുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതോടെ റോഡിന്‍റെ ഒരു വശം ഇടിയുകയായിരുന്നു. നിലവിൽ ഓരോ മണിക്കൂറിലും റോഡ് ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് യാത്രാമാർഗം തടസപ്പെട്ടു.
മുമ്പ് ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ഈ ആറിന് കുറുകെ ഒരു പാലം ഉണ്ടായിരുന്നു. ഈ പാലം പുതുക്കിപ്പണിയുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ഇതിന് സമാന്തരമായി താൽക്കാലികമായി നാട്ടുകാർ ഒരു പാലം നിർമ്മിച്ചെങ്കിലും ശക്തമായ മഴവെള്ളപ്പാച്ചിൽ ഇതും ഒഴുകിപ്പോയെന്ന് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *